Introduction (ആമുഖം)

      ഞാൻ മണികണ്ഠൻ. കേരളത്തിൽ എറണാകുളം ജില്ലയിൽ വൈപ്പിൻ എന്ന ദ്വീപിലെ കുഴുപ്പിള്ളി എന്ന് കടലോരഗ്രാമത്തിൽ ജീവിക്കുന്നു. കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ ആണ് വിദ്യാഭ്യാസയോഗ്യത. നിലവിൽ കളമശ്ശേരിയിൽ തന്നെ ഒരു ഇലക്ട്രിക്കൽ കോണ്ട്ട്രാക്റ്റ് സ്ഥാപനത്തിൽ ജോലിചെയ്തു വരുന്നു. സഹകരണബാങ്ക് ജീവനക്കാരിയാണ് ഭാര്യ. ഞങ്ങൾക്ക് ഒരു മകനുണ്ട്, സ്ക്കൂൾ വിദ്യാർത്ഥിയാണ്.

       2008 മുതൽ ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിലൂടെ എന്റെ പല അഭിപ്രായങ്ങളും ഞാൻ രേഖപ്പെടുത്തിവരുന്നു. 2008 മുതലുള്ള വർഷങ്ങളിൽ ഇന്റെർനെറ്റ് ലോകത്ത് പല സാമൂഹ്യമാദ്ധ്യമങ്ങൾ ഉണ്ടായിട്ടുണ്ട്. ഓർക്കുട്ടും, ഫേസ്ബുക്കും, പ്ലസ്സും എല്ലാം ഇതിനു ഉദാഹരണം ആണ്. എന്നാലും എനിക്ക് അല്പം ഇഷ്ടം കൂടുതൽ ഉള്ളത് ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിനോടാണ്. മറ്റുള്ള മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന അത്രയും ഞാൻ ഉൾപ്പടെ പലരും ഇപ്പോൾ ബ്ലോഗ് എന്ന മാദ്ധ്യമം ഉപയോഗിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. വലിയ കുറിപ്പുകൾ എഴുതാനും, അതിൽ ചിത്രങ്ങൾ ചേർക്കാനും, പൊതുവായി എല്ലാവർക്കും വായിക്കാനും അഭിപ്രായങ്ങൾ എഴുതാനും എല്ലാമുള്ള സൗകര്യം ഈ മാദ്ധ്യമത്തെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. അതുകൊണ്ട് സാധിക്കുന്ന അവസരങ്ങളിൽ എല്ലാം ഈ മാദ്ധ്യമം ഉപയോഗപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു. ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിലൂടെ എനിക്ക് കുറെയധികം സുഹൃത്തുക്കളെ ലഭിച്ചു എന്നത് വളരെ സന്തോഷം നൽകുന്നു. നിലവിൽ എന്റെ ബ്ലൊഗുകൾ താഴെപ്പറയുന്നവയാണ്
         എന്റെ ചുറ്റും നടക്കുന്ന രാഷ്ട്രീയവും, സാമൂഹ്യവും ആയ സംഭവവികാസങ്ങളോട് എന്റെ യുക്തിയിൽ തോന്നുന്ന, ആ സമയത്തെ എന്റെ രാഷ്ട്രീയചായ്‌വുകൾ സ്വാധീനിക്കുന്ന അഭിപ്രായങ്ങൾ ആണ് ഞാൻ എഴുതുന്നത്. അതുകൊണ്ട് തന്നെ അത് എല്ലാവർക്കും സ്വീകാര്യമാകും എന്ന് ഞാൻ കരുതുന്നില്ല. ബ്ലോഗിലെ പോസ്റ്റുകൾ വായിക്കുന്നവരുടെ അഭിപ്രായങ്ങൾ കൂടി അറിയാനുള്ള ആഗ്രഹം ഉള്ളതുകൊണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആർക്കും വിലക്കുകൾ ഇല്ല. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഓരോ പോസ്റ്റിലും രേഖപ്പെടുത്തണം എന്നൊരു അഭ്യർത്ഥനയാണുള്ളത്. 

       പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ പരസ്പരബഹുമാനം പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഒരു പൊതുസ്ഥലത്താണ് പറയുന്നതെന്നും അതുകൊണ്ട് തന്നെ മാന്യവും സഭ്യവും ആയിരിക്കണം എന്നും എന്റെ വിവിധ പോസ്റ്റുകളിൽ വരുന്ന അഭിപ്രായങ്ങളുടെ കാര്യത്തിൽ എനിക്ക് നിർബന്ധം ഉണ്ട്. അങ്ങനെ അല്ലാത്ത അഭിപ്രായങ്ങൾ മുന്നറിയിപ്പ് ഇല്ലാതെ തന്നെ നീക്കം ചെയ്യപ്പെടും. തുടർച്ചയായി സഭ്യേതരവും മറ്റുള്ളവരെ വ്യക്തിഹത്യചെയ്യുന്നതുമായ അഭിപ്രായം രേഖപ്പെടുത്തുന്നവരെ തുടർന്ന് അഭിപ്രായം രേഖപ്പെടുത്തുന്നതിൽ നിന്നും സ്ഥിരമായി തടയുന്നതും ആയിരിക്കും. ആരോഗ്യകരമായ വിമർശനങ്ങൾ എല്ലായിപ്പോഴും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിറുത്തിക്കൊണ്ട് തന്നെ സൗഹൃദങ്ങൾ തുടർന്നുപോവുക എന്നതാണ് എന്റെ നയം. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.

     ബ്ലോഗിനു പുറമെ എന്റെ മറ്റു സാമൂഹ്യമാദ്ധമ പ്രൊഫൈലുകൾ ചുവടെ ചേർക്കുന്നു. അവിടേയും സൗഹൃദം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം.
        ഓരോ ബ്ലോഗിലെയും പുതിയ പോസ്റ്റുകൾ ഇ-മെയിൽ ആയി ലഭിക്കുന്നതിനു സഹായകമായ ഇമെയിൽ സബ്സ്ക്രൈബ് ഓപ്ഷൻ എല്ലാവരും ഉപയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായ സന്ദേശങ്ങൾ m.thampy(at)gmail.com എന്ന ഇമെയിൽ വിലാസത്ത്തിലേയ്ക്ക് അയക്കാവുനതാണ് 

സസ്നേഹം

മണികണ്ഠൻ ഒ. വി.